റാസല്‍ഖൈമ: സമുദ്ര ഗതാഗത സുരക്ഷാ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് ജല ഗതഗാത അതോറിറ്റി-റാക് പൊലീസ് സംയുക്ത യോഗം. സമുദ്ര ഗതാഗത സുരക്ഷ മേഖലയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്കാരങ്ങള്‍ നടപ്പാക്കും. ഇരുവിഭാഗവും തമ്മിലെ ആശയവിനിമയം വര്‍ധിപ്പിക്കാനും പൊതു താല്പര്യ വിഷയങ്ങള്‍ അവതരിപ്പിക്കാനും സംയുക്ത പദ്ധതികളുടെയും സംരംഭങ്ങളുടെയും പുരോഗതിയെക്കുറിച്ച തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്തു.
ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ തയ്ര്, എൻജിനീയര്‍ ഇസ്മായില്‍ ഹസന് അല്‍ബലൂഷി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.