സൈനുദ്ദീൻ

വയനാട്​ സ്വദേശിയെ ദുബൈയിൽ കാണാതായി

ദുബൈ: വയനാട്​ സ്വദേശിയെ ദുബൈയിൽ കാണാതായതായി പരാതി. വയനാട്​ മക്കിയാട്​ ​തെനാനിക്കുന്ന്​ സൈനുദ്ദീനെയാണ് (39)​ രണ്ടാഴ്​ചയായി കാണാനില്ലെന്ന്​ നാട്ടിലുള്ള ബന്ധുക്കൾ അറിയിച്ചത്​. ദുബൈ അൽകൂസിൽ നിന്നാണ്​ കാണാതായത്​.

സുഹൃത്തുക്കൾ ​അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതു​വരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കൾ ആരും യു.എ.ഇയിൽ ഇല്ലാത്തതിനാൽ പൊലീസിൽ പരാതി നൽകാനും കഴിഞ്ഞിട്ടില്ല.

ഒന്നരവർഷമായി യു.എ.ഇയിലുള്ള സൈനുദ്ദീൻ സന്ദർശക വിസയിൽ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. മാർച്ച്​ 22നാണ്​ അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത്​.

ഇപ്പോൾ മൊ​ബൈൽ ഫോൺ സ്വിച്​ ഓഫ്​ ചെയ്​ത നിലയിലാണ്​. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു. ഫോൺ: 0503730340 (ഷാജി കായക്കൊടി), 0586963740 (സാജിർ അബ്​ദുല്ല).

Tags:    
News Summary - wayanad native missing in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.