ദുബൈ: വിദേശ രാജ്യങ്ങളിൽ ഉപരി പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു.
ദുബൈ അൽ നഹ്ദ ലാവൻഡർ ഹോട്ടലിൽ മീഡിയ വൺ സഹകരണത്തോടെ വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് ഒരുക്കിയ സ്റ്റഡി അബ്രോഡ് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.കെ, കാനഡ, ആസ്ട്രേലിയ, ജർമനി, അമേരിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനം കൊതിക്കുന്ന നൂറുകണക്കിന് കുട്ടികളാണ് സ്റ്റഡി അബ്രോഡ് എക്സ്പോക്ക് എത്തിയത്. യൂനിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ലഭ്യമായ സംതൃപ്തിയിൽ ആയിരുന്നു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മടക്കം.
സൗജന്യ വിദ്യാഭ്യാസ പ്രദർശനത്തിലൂടെ ലോകോത്തര യൂനിവേഴ്സിറ്റികളുടെ പഠനസാധ്യതകളും കോഴ്സുകളുടെ സ്വഭാവവും എക്സ്പോ കുട്ടികൾക്ക് മുമ്പാകെ അവതരിപ്പിച്ചു.
അഡ്മിഷൻ ലഭിക്കാനുള്ള കടമ്പകൾ, കാമ്പസ് സൗകര്യങ്ങൾ, പ്ലെയിസ്മെൻറ് സാധ്യതകൾ, സ്കോളർഷിപ് അവസരം, ട്യൂഷൻ ഫീസ്, ജീവിത ചെലവുകൾ, വിസാ നടപടികൾ, ജോലി സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങളിൽ ഏറെയും.
എല്ലാറ്റിനും തൃപ്തികരമായ ഉത്തരങ്ങളാണ് വിദഗ്ധർ കൈമാറിയത്. എൻജിനീയറിങ്, മെഡിസിൻ, നഴ്സിങ്, അക്കൗണ്ടിങ്, ബിസിനസ് മാനേജ്മെൻറ്, കമ്പ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ ഉൾപ്പെടെ നൂറിലേറെ കോഴ്സുകളുടെ ഉപരിപഠന, കരിയർ സാധ്യതകളാണ് വിദ്യാർഥികൾക്ക് മുമ്പാകെ അവതരിപ്പിച്ചത്.
ഗ്ലോബൽ സ്റ്റഡി ലിങ്ക് ഡയറക്ടർ റജുലേഷ് വട്ടപ്പറമ്പിൽ, ആഷിഷ് അന്നപുഷ്പം, ഓപറേഷൻ മാനേജർ പ്രമോദ്, റീജനൽ മാനേജർ റിയാസ് അഹ്മദ് എന്നിവർ മേൽനോട്ടം വഹിച്ചു. പരിചയ സമ്പന്നരായ നിരവധി കൗൺസിലർമാരുടെ സാന്നിധ്യവും എക്സ്പോക്ക് മുതൽക്കൂട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.