ഫുജൈറ: നമ്മളും നമ്മുടെ നാടും കൈവരിച്ച നേട്ടങ്ങൾക്ക് ഈ നാടിനോടും ഇവിടുത്തെ ഭരണാധികാരികളോടും കടപ്പെട്ടിരിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫുജൈറ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജ്യമെന്ന പോലെ ഈ നാടിനെയും ഭരണാധികാരികളെയും സ്നേഹിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ പൗരപ്രമുഖൻ അബ്ദുല്ല മുഹമ്മദ് അബ്ദുല്ല അലി അൽ കിന്ദി ഉദ്ഘാടനം നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശരീഫ് ഹുദവി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് നാഷനൽ പ്രസിഡൻറ് ശുഐബ് തങ്ങൾ, അബ്ദുസ്സലാം ബാഖവി, അബ്ദുറഹ്മാൻ ഒളവട്ടൂർ, സി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. അച്ചൂർ ഫൈസി, ശാക്കിർ ഹുദവി, സലീം മൗലവി, യൂസുഫ് ബാപ്പു, അഫ്സൽ, മനാഫ് വാഫി തുടങ്ങിയവർ പങ്കെടുത്തു. ഭാഷ പണ്ഡിതൻ അലവിക്കുട്ടി ഹുദവി അവതാരകനായി. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അബൂത്വാഹിർ ദേശമംഗലം സ്വാഗതവും ഫുജൈറ എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി സ്വാദിഖ് റഹ്മാനി നന്ദിയും പറഞ്ഞു. പ്രവർത്തക ക്യാമ്പും ഇശൽ വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.