ദുബൈ: ഉത്തമ സമൂഹം എന്ന ആശയം ലോകത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും ഉൽകൃഷ്ട മൂല്യങ്ങള്‍ നന്മ തിന്മകളെക്കുറിച്ചുള്ള മൂല്യബോധമാണെന്നും സമൂഹത്തിന്റെ പൊതുസ്വത്തായ അത് നിലനിര്‍ത്താന്‍ എല്ലാവരും ഒന്നിക്കണമെന്നും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍ പ്രസ്താവിച്ചു.
കെ.എന്‍.എം നടത്തിവരുന്ന ശ്രേഷ്ഠ സമൂഹം; ഉലകൃഷ്ട മൂല്യങ്ങള്‍ എന്ന ചതുര്‍മാസ കാമ്പയിന്റെ യു.എ.ഇ തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
അപരിഷ്കൃതരെന്ന് ചരിത്രം മുദ്രകുത്തിയ ആറാം നൂറ്റാണ്ടിലെ അറബികളെ ഉൽകൃഷ്ട സമൂഹമാക്കി പരിവര്ത്തിപ്പിക്കുവാന് പ്രവാചകന് മുഹമ്മദ് നബിയുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചുവെന്ന് വിഷയാവതരണം നടത്തിയ മന്‍സൂര്‍ മദീനി പറഞ്ഞു. നന്മതിന്മകളെ സ്പഷ്ടതയോടെ വ്യവച്ഛേദിക്കുന്ന ദര്‍ശനങ്ങള്‍ക്കേ ശാശ്വതമായ നിലനില്‍പ്പുള്ളൂവെന്നും അരാചകത്വം നിറഞ്ഞ ജീവിതക്രമം ആവിഷ്കരിച്ച സിദ്ധാന്തങ്ങള്‍ക്ക് അൽപായുസ്സ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും സമാപനപ്രസംഗം നിര്‍വഹിച്ചുകൊണ്ട് പ്രഭാഷകന്‍ സുബൈര്‍ പീടിയേക്കല്‍ ഓർമിപ്പിച്ചു.
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറൽ സെക്രട്ടറി പി.എ. ഹുസൈന് സ്വാഗതവും ട്രഷറര്‍ വി.കെ. സകരിയ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.