ഷാർജ: പ്രകൃതി സംരക്ഷണത്തിെൻറയും പ്രകൃതി സ്നേഹത്തിെൻറയും പ്രാധാന്യം വിളംബരം ചെയ്ത് ഷാർജ സഫാരിയിൽ 'ഗോ ഗ്രീന്‍, ഗ്രോ ഗ്രീന്‍' പ്രമോഷൻ ആരംഭിച്ചു. ഇതിെൻറ ഭാഗമായി പച്ചക്കറി തൈകൾക്ക് പുറമെ ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴവർഗങ്ങളുടെ തൈകളും സഫാരിയിൽ ഒരുക്കിയിട്ടുണ്ട്. തുളസി, കറ്റാർവാഴ, ആര്യവേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികളും അസ്പരാഗസ്, ആന്തൂറിയ, ബോണ്‍സായി പ്ലാൻറ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികളും ഇൻഡോർ പ്ലാൻറുകൾ, വിവിധയിനം വിത്തുകൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്.
ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിങ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിങ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴില്‍ അണിനിരക്കുന്നു. വീട്ടിൽ വളർത്താൻ കഴിയുന്ന പക്ഷികളും സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനിൽ ലഭ്യമാണ്.
പ്രമോഷെൻറ ഉദ്ഘാടനം സേവ (SEWA) വാട്ടർ ഡിപ്പാർട്മെൻറ് മാനേജർ ഇസാം അൽ മുല്ല നിർവഹിച്ചു. പ്രവാസ സമൂഹത്തിന് ജൈവകൃഷി അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യമെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു. പുതിയ തലമുറയെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാക്കുക എന്ന ലക്ഷ്യത്തോടെ സഫാരി ഗ്രീൻ ക്ലബിന് തുടക്കം കുറിക്കുകയാണ്. ക്ലബിൽ അംഗത്വം നേടുന്ന 1000 വിദ്യാർഥികൾക്ക് ചെടികളും വിത്തുകളും സൗജന്യമായി വിതരണം ചെയ്യും. കൃഷിരീതികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനായി ആഴ്ചയിൽ രണ്ടു ദിവസം വിദഗ്ധസേവനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാളിൽ ഇത്തരത്തിലൊരു സംരംഭം ഒരുക്കിയത് മാതൃകാപരമാണെന്ന് കർഷകനും ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവുമായ സുധീഷ് ഗുരുവായൂർ പറഞ്ഞു.
ജൈവ കാർഷിക രംഗത്തും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായി നേതൃത്വം നൽകുന്ന സുധീഷ് ഗുരുവായൂർ, മൊയ്തുണ്ണി മാസ്റ്റർ, നജീബ് മുഹമ്മദ് ഇസ്മായിൽ, ഷമീറ അബ്ദുൽ റസാഖ്, രാജി, റാഷിദ ആദിൽ എന്നിവരെ ആദരിച്ചു. സഫാരി ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഷാഹിദ് ബക്കർ, റീജനൽ ഡയറക്ടർ (പർച്ചേസ്) ബി.എം. കാസിം, ചാക്കോ ഊളക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രമോഷെൻറ ഭാഗമായി ബെസ്റ്റ് വില്ല ഗാർഡൻ, ബെസ്റ്റ് ബാൽക്കണി ഗാർഡൻ തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.