വെസ്റ്റ്​ബാങ്ക്​ അതിക്രമം; യു.എൻ രക്ഷാസമിതി യോഗം ആവശ്യപ്പെട്ട്​ യു.എ.ഇ

ദു​ബൈ: ഫ​ല​സ്തീ​നി​ലെ വെ​സ്റ്റ്​ ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക ഇ​ട​പെ​ട​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ആ​വ​ശ്യ​പ്പെ​ട്ട്​ യു.​എ.​ഇ. യു.​എ​ന്നി​ലെ യു.​എ.​ഇ വ​ക്​​താ​വ്​ ശ​ഹ​ദ്​ മ​താ​ർ വ​ഴി ഉ​ന്ന​യി​ച്ച ആ​വ​ശ്യം വെ​സ്റ്റ്​​ബാ​ങ്കി​ലെ സ്ഥി​തി​ഗ​തി​ക​ളി​ൽ ആ​ശ​ങ്ക അ​റി​യി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം സം​ഘ​ർ​ഷം ഫ​ല​സ്തീ​ൻ-​ഇ​സ്രാ​യേ​ൽ പ്ര​ശ്ന​ത്തി​ൽ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ന്​ വി​ഘാ​ത​മാ​കു​മെ​ന്നും നി​രീ​ക്ഷി​ക്കു​ന്നു.

വെ​സ്റ്റ്​​​ബാ​ങ്ക്​ അ​ട​ങ്ങു​ന്ന മേ​ഖ​ല​യി​ൽ തീ​വ്ര കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​തി​ക്ര​മ​വും ഇ​സ്രാ​യേ​ലി സേ​ന​യു​ടെ റെ​യ്​​ഡു​ക​ളും വ​ർ​ധി​ച്ച​താ​യി ശ​ഹ​ദ്​ മ​താ​ർ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യം വ്യ​ക്​​ത​മാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. വെ​ള്ളി​യാ​ഴ്ച യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 2005നു​ശേ​ഷം വെ​സ്റ്റ്​​ബാ​ങ്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട വ​ർ​ഷ​മാ​ണി​തെ​ന്ന്​ യു.​എ​ൻ ഏ​ജ​ൻ​സി ഫോ​ർ ഫ​ല​സ്തീ​നി​യ​ൻ റെ​ഫ്യൂ​ജീ​സ്​ റി​പ്പോ​ർ​ട്ടി​ലും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക​മീ​ഷ​ണ​ർ വോ​ൾ​ക്ക​ർ ട​ർ​ക് വ്യാ​ഴാ​ഴ്ച റെ​ഫ്യൂ​ജീ​സ്​ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രാ​യ കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​നും കു​ടി​യേ​റ്റ​ക്കാ​രും ഇ​സ്രാ​യേ​ലി സു​ര​ക്ഷാ​സേ​ന​യും ന​ട​ത്തു​ന്ന എ​ല്ലാ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​നും ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ ബ​ല പ്ര​യോ​ഗ​ത്തി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - West Bank; U.A.E. requested a meeting of the UN Security Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT