അബൂദബി: വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവ് അബൂദബി കടല്‍ത്തീരത്ത് വിരുന്നെത്തിയ വിഡിയോ പങ്കുവെച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി). തിമിംഗല സ്രാവുകള്‍ സമുദ്രങ്ങളിലെ ഏറ്റവും വലിയ മത്സ്യങ്ങളില്‍ ഒന്നാണെങ്കിലും സൗമ്യരാണ്. മാത്രമല്ല, മനുഷ്യര്‍ക്ക് ഭീഷണിയുമല്ല.
ആവാസവ്യവസ്ഥയുടെ നാശം, ജലമലിനീകരണം, മത്സ്യബന്ധനം തുടങ്ങിയവമൂലം ഇവയുടെ എണ്ണം കുറഞ്ഞുവരുകയാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ ഇവയെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സന്ദര്‍ശകര്‍ തിമിംഗലസ്രാവുകളെ ശല്യപ്പെടുത്തരുതെന്നും സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും സുരക്ഷിതമായി അകലം പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. യു.എ.ഇയിലെ ജലാശയങ്ങളില്‍ തിമിംഗല സ്രാവുകളെ കണ്ടെത്തുന്നത് അസാധാരണമല്ല. ഉഷ്ണമേഖല സമുദ്രങ്ങളിലെ തുറസ്സായ ഭാഗങ്ങളിലെ വെള്ളത്തിലാണ് ഇവ കാണപ്പെടുന്നതെന്ന് എമിറേറ്റ്സ് മറൈന്‍ എന്വയണ്മെന്റല് ഗ്രൂപ് (ഇ.എം.ഇ.ജി) ചെയര്മാന് മേജര്‍ അലി സഖര്‍ അല്‍ സുവൈദി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.