ഷാർജ: കുടുംബബന്ധങ്ങളിലെ നിർണായക ഘടകമാണ് അമ്മായി അമ്മ - മരുമകൾ ബന്ധം. അമ്മായിഅമ്മ - മരുമകൾ ബന്ധത്തിെൻറ ഗുണഫലങ്ങൾ ഇസ്‌ലാമിക വീക്ഷണത്തോടെ എഴുതിയ പുസ്തകമാണ് 'വെൻ ദ റ്റു സീസ് മീറ്റ് (When the two seas meet). മലയാളി വീട്ടമ്മയായ മുംതാസ് റാഫിയും മഹാരാഷ്ട്രക്കാരി ഉം മുഹമ്മദും ഇംഗ്ലീഷിൽ എഴുതിയ പുസ്തകം ഷാർജ പുസ്തകേമളയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. മറ്റ് പ്രസാധകരൊന്നുമില്ലാതെ സ്വന്തമായാണ് പുസ്തകം പുറത്തിറക്കിയത്.
അമ്മായി അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും പുസ്തകത്തിൽ വിവരിക്കുന്നത്. പുസ്തകത്തിെൻറ പേരായ രണ്ട് കടലുകൾ എന്ന് ഉദ്ദേശിക്കുന്നത് അമ്മായിഅമ്മയും മരുമകളുമാണ്. ബന്ധങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾ നിർവചിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുസ്തകം, ഇസ്‌ലാമിക വീക്ഷണത്തിൽ അമ്മായിയമ്മ-മരുമകൾ ബന്ധം ഊഷ്മളമാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നതാണെന്ന് രചയിതാക്കൾ പറഞ്ഞു. ദുബൈ ഫ്ലോറ ഗ്രൂപ് ഓഫ് ഹോട്ടൽസ് ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് റാഫിയുടെ ഭാര്യയാണ് മുംതാസ്. ഇസ്‌ലാമിക് ഓൺലൈൻ യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം ചെയ്തിട്ടുണ്ട്. ദുബൈ ആസ്ഥാനമായ വിദ്യാർഥിനിയാണ് ഉം മുഹമ്മദ്. ഇസ്ലാമിലേക്ക് മതംമാറി എത്തിയതാണ്. യു.എ.ഇ മതകാര്യ വകുപ്പിെൻറയും നാഷനൽ മീഡിയ കൗൺസിലിെൻറയും അനുമതിയോടെയാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകം മലയാളത്തിലേക്കും അറബിയിലേക്കും മൊഴിമാറ്റാനുള്ള തയാറെടുപ്പിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.