എത്രയെത്ര വിമാനങ്ങളാണ് ഭൂമിക്ക് ചുറ്റും യാത്രികരെയും ചരക്കുകളും വഹിച്ച് പറന്നുകൊണ്ടിരുന്നത്. കോവിഡ് വ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ വിമാനങ്ങളുടെ ആകാശ സഞ്ചാരത്തിന് മെല്ലെ പൂട്ട് വീഴാൻ തുടങ്ങി. ഒരു ഘട്ടത്തിൽ അപൂർവ്വം വിമാനങ്ങൾ മാത്രം പറന്നുയർന്ന കാലമുണ്ടായിരുന്നു. കോവിഡ് ഞെക്കിഞെരുക്കിയ വ്യവസായ മേഖലകളിൽ പ്രഥമ സ്ഥാനത്താണ് വ്യോമയാനം. മഹാമാരിയിൽനിന്ന് കുതറിമാറി അതിജീവനത്തിന് ലോകം ജാഗ്രതയോടെ പരിശ്രമിക്കുേമ്പാൾ വിമാനലോകവും കൂടെ സഞ്ചരിക്കുന്നുണ്ട്. വെല്ലുവിളികളെ അതീജീവിച്ച് വിമാന വ്യവസായം ഫീനിക്സിനെപ്പോലെ ഉയർന്നു പറക്കുമെന്ന പ്രഖ്യാപനമായിരുന്നു മെയ് 24-26 ദിവസങ്ങളിൽ ദുബൈയിൽ നടന്ന എയർപോർട്ട് ഷോ . ലോകത്തിെൻറ 21രാജ്യങ്ങളിൽ നിന്നായി 95 പ്രദർശന ശാലകൾ ഒരുക്കിയ മേളയിൽ വിമാന ലോകം കോവിഡിനെയും അതിജീവിച്ച് പറന്നുയരാനുള്ള വെമ്പലിലാണെന്ന് വായിച്ചെടുക്കാനാകും.
ചരിത്രത്തിൽ വലിയ വെല്ലുവിളികളെ അതിജീവിച്ച് തിരിച്ചുവന്നതാണ് വ്യോമയാന മേഖലയുടെ ചരിത്രമെന്ന് ഓർമിപ്പിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമാണ് മേളയുടെ ഉദ്ഘാടനം നിറവ്വഹിച്ചത്. പരസ്പര സഹകരണത്തിലൂടെ ലോകത്തെ വ്യോമായാന മേഖലയെ ഉന്നതിയിലെത്തിക്കാൻ ദുബൈ മുന്നിൽ നിൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഷോയിൽ പങ്കാളികളായ വ്യവസായത്തിലെ പ്രമുഖരെല്ലാം 2021ൽ വിമാനത്താവളങ്ങൾ പൂറവ്വപ്രതാവം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം രേഖപ്പെടുത്തി. മേളയിൽ കോവിഡിനെ അതിജീവിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ഒരുക്കുന്ന നവസാങ്കേതിക ഉണർച്ചകളെ പരിചയപ്പെടുത്തുകയുണ്ടായി.
ചെക് ഇൻ ഇനി വീട്ടിലെത്തി ചെയ്യും
എയർപേർട്ട് ഷോയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംവിധാനമാണ് ദുബൈ നാഷണൽ എയർ ട്രാവൽ ഏജൻസിയുടെ 'ദുബ്സ്' വിങിെൻറ 'ഹോം ചെക് ഇൻ'. വിമാനത്താവളത്തിൽ പോയി വരിനിന്ന് ചെക് ഇന്നിന് കാത്തിരിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഒഴിവാകുക. ഇതിലൂടെ യാത്രക്കാരെൻറ ബാഗേജ് പരിശോധന അടക്കം വീട്ടിലെത്തി പൂർത്തികരിക്കും. കോവിഡ് വയാപനത്തിെൻറ ഘട്ടത്തിൽ ആൾകൂട്ടത്തിൽ നിന്ന് മാറിനിൽകാനും മറ്റും ഈ സംവിധാനം ഏറെ ഉപകാരപ്പെടും.
ഇതിനായി മൊബൈൽ ചെക് ഇൻ വാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ പരിശീലനം ലഭിച്ച സ്റ്റാഫ് വീട്ടിലെത്തി ബാഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് കൈയ്യിൽ തരും. യാത്രക്കാരന് കൈയും വീശി വിമാനത്താവളത്തിലെത്താൻ ഇതുവഴി സാധ്യമാകും. 360 ഡിഗ്രി സി.സി.ടി.വിയും ജി.പി.ആർ.എസ് ട്രാക്കിങ് സംവിധാനം അടങ്ങിയ ഇത് പൂർണമായും സുരക്ഷതമായിരിക്കും. പുതുപുത്തനായ ഇത്തരം സംവിധാനങ്ങളിലൂടെ കോവിഡിെൻറ ഭയം മറികടന്ന് വിമാന വ്യവസായം വീണ്ടും ഉയരത്തിൽ പറക്കുമെന്ന ശുഭാപ്തിയാണ് ലോക വിമാനത്താവള മേള ബാക്കിവെച്ചത്.
9 സെക്കൻഡിൽ എമിഗ്രേഷൻ
ദുബൈ വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്പോർട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാർക്ക് ഒമ്പത് സെക്കൻഡിൽ നടപടിപൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണ് അതിലൊന്ന്. എയർപോർട്ടിലെ ഡിപ്പാർച്ചർ, അറൈവൽ ഭാഗത്തുള്ള 122 സ്മാർട്ട് ഗേറ്റുകളിൽ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കണ്ണും മുഖവും ക്യാമറയിൽ കാണിച്ച് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്. കോവിഡിെൻറ പശ്ചാത്തലത്തിൽ എവിടെയും സ്പർശനം ഇല്ലാതെ നടപടി പൂർത്തിയാകാൻ സംവിധാനം സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.