ദുബൈ: ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും വികാരങ്ങളും അറിയാൻ പുതിയ സംവിധാനമൊരുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സമൂഹമാധ്യമങ്ങളിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ബിഗ് ഡേറ്റയുടെയും നൂതന സാങ്കേതികവിദ്യയുടെയും ശേഖരത്തിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതാണ് പദ്ധതി. ആർ.ടി.എ ആപ് വഴിയും ബാഹ്യസ്രോതസ്സുകളിൽനിന്നുള്ള ഡേറ്റ ഉപയോഗിച്ചും വിവിധ ഗതാഗതകേന്ദ്രങ്ങളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങളും ഇതിനായി ഉപയോഗിക്കപ്പെടും. വിവിധ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ സംതൃപ്തിയും സന്തോഷവും വർധിപ്പിച്ച് റേറ്റിങ് ഉയർത്തുന്നതിനാണ് പദ്ധതിയെന്ന് ആർ.ടി.എ അറിയിച്ചു.
നിശ്ചിത കീവേർഡുകൾ ഉപയോഗിച്ച് താരതമ്യം ചെയ്ത് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുക. പുതിയ സംവിധാനത്തിലൂടെ ആർ.ടി.എയുടെ സേവനങ്ങൾ മെച്ചപ്പെടുത്തേണ്ട മേഖലകൾ കണ്ടെത്താനും നിലവിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.