പ്രവാസികൾ നാട്ടിലെത്തി വോട്ട് ചെയ്ത് തൊട്ടടുത്ത ദിവസം മടങ്ങുന്ന പതിവ് മുമ്പുണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകളായിരുന്നു ഇതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഓരോ വോട്ടിനും വിലയുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസിവോട്ടുകളാണ് മലബാർ ഭാഗങ്ങളിലെ പഞ്ചായത്തുകളിൽ വിധി നിർണയിച്ചിരുന്നത്. എന്നാൽ, ഇക്കുറി ഇത്തരം സംവിധാനങ്ങൾ ആരും ഏർപ്പെടുത്തിയതായി കണ്ടില്ല. അതിെൻറ പ്രധാന തടസ്സമായി പറയുന്നത് നാട്ടിലെ ക്വാറൻറീനാണ്.
കേരളത്തിൽ മാത്രം പ്രവാസികൾക്ക് ഇപ്പോഴും ഏഴുദിവസം ക്വാറൻറീൻ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ, രണ്ടോ മൂന്നോ ദിവസം അവധിയെടുത്ത് നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങൽ അസാധ്യമാണ്. എന്തിനാണ് കേരളത്തിൽ പ്രവാസികൾക്ക് മാത്രം ക്വാറൻറീൻ? നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന് എത്തിയാൽ ക്വാറൻറീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം.
നാട്ടിൽ സാധാരണപോലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സമരങ്ങളും യോഗങ്ങളും നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രം നിർബന്ധിത ക്വാറൻറീൻ അനീതിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട് ചേർത്ത് വായിക്കണം. വോട്ടുചെയ്യാൻ എത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ വോട്ടുചെയ്യാനും നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.