അൽഐൻ: അൽഐനിൽ ചൊവ്വാഴ്ച വൈകീട്ട് വ്യാപകമായി മഴ ലഭിച്ചു. പൊടിക്കാറ്റോടുകൂടി തുടങ്ങിയ മഴ കുറഞ്ഞസമയമാണ് തുടർന്നതെങ്കിലും അൽഐൻ സാനാഇയ്യയിലടക്കം ചിലസ്ഥലങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. റോഡുകളിൽ ദൃശ്യപരത കുറഞ്ഞതിനാൽ ജാഗ്രതാമുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. മഴയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മലമുകളിലെ നീരൊഴുക്ക് ശക്തമായത് യാത്രക്കാർക്ക് കൗതുകക്കാഴ്ച സമ്മാനിച്ചു. വാദികളും സജീവമായിരുന്നു. മഴ ആസ്വദിക്കാനായി നിരവധിപേർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. യു.എ.ഇയുടെ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ കൃത്രിമ മഴയെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഒരുമാസം നീണ്ടുനിൽക്കുന്ന ക്ലൗഡ് സീഡിങ് ടെസ്റ്റുകളുടെ ഒരു പരമ്പര ഈ ആഴ്ചമുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.