ദുബൈ: കാട്ടുതീ പടർന്നുപിടിച്ചപ്പോൾ നൽകിയ സഹായങ്ങൾക്ക് യു.എ.ഇയെ നന്ദിയറിയിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ് മിത്സോതകിസ്.
അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനെ ഫോണിൽ വിളിച്ചാണ് കൃതജ്ഞത രേഖപ്പെടുത്തിയത്. കാട്ടുതീ അണക്കുന്നതിന് ഉപകരണങ്ങളും അപകടത്തിൽപെട്ടവർക്ക് സഹായവുമാണ് യു.എ.ഇ ഗ്രീസിന് നൽകിയത്.
യു.എ.ഇ സർക്കാറും എമിറേറ്റ്സ് റെഡ് ക്രസൻറും ചേർന്നാണ് അടിയന്തരസഹായം എത്തിച്ചത്. ഇരുനേതാക്കളും രാജ്യങ്ങളുടെ പൊതു വിഷയങ്ങളും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.