ദുബൈ: ദുബൈ 20 വർഷം പിന്നിട്ട ഇമാമുമാർക്കും മുഅദ്ദീനും പ്രബോധകർക്കും പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകാൻ തീരുമാനം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മലയാളികൾ അടക്കമുള്ള നിരവധി മത പണ്ഡിതൻമാർക്ക് ഉപകാരപ്പെടുന്ന നടപടിയാണിത്. ഈദുൽ ഫിത്റിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദിന്‍റെ പ്രഖ്യാപനം.
ഇതോടൊപ്പം, ഇസ്ലാം മത പഠന മേഖലയിലെ സംഭാവനകളും സഹിഷ്ണുതയുടെ മൂല്യങ്ങൾ പ്രചരിപ്പിച്ചതും പരിഗണിച്ച് ഇവർക്ക് പാരിതോഷികം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നിരവധി മലയാളി ഇമാമുമാരും മുഅദ്ദീൻമാരും യു.എ.ഇയിലെ പള്ളികളിൽ വർഷങ്ങളായി സേവനം അനുഷ്ടിക്കുന്നുണ്ട്. ഇവർക്ക് ലഭിക്കുന്ന ആദരം കൂടിയായിരിക്കും ഈ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.