ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഇരട്ടക്കുട്ടികൾക്ക് ഹോളിവുഡ് സൂപർതാരം വിൽ സ്മിത്തിെൻറ സമ്മാനം. റാശിദ് രാജകുമാരൻ, ശൈഖ രാജകുമാരി എന്നെഴുതിയ സമ്മാനമാണ് ഹംദാെൻറ പേരിൽ വിൽസ്മിത്ത് അയച്ചത്. നന്ദി അറിയിച്ച് ശൈഖ് ഹംദാനാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ശൈഖ് ഹംദാനും ഭാര്യ ശൈഖ ശൈഖ ബിൻത് സഈദ് ബിൻ താനി ആൽ മക്തൂമിനും ഇരട്ടക്കുട്ടികൾ പിറന്നത്. ആൺകുഞ്ഞിന് റാശിദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം എന്നും പെൺകുഞ്ഞിെൻറ ശൈഖ ബിൻത് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം എന്നുമാണ് പേരിട്ടത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ഉൾപെടെയുള്ള താരങ്ങൾ നേരത്തെ ആശംസ അറിയിച്ചിരുന്നു.
ആദ്യമായല്ല ഹംദാന് വിൽ സ്മിത്ത് സമ്മാനം നൽകുന്നത്. മുൻപ് ബൈക്ക് സമ്മാനമായി നൽകിയിരുന്നു. വിൽസ്മിത്തിെൻറ ബൈക്കിനെ 'സ്കോട്ടി' എന്ന് വിളിക്കും എന്ന കമേൻറാടെ ചിത്രങ്ങൾ ഹംദാൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.