ദുബൈ: പ്രവാസി ക്ഷേമത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികൾ സർക്കാറിന് സമർപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എ. ഹസ്സൻ. തിരുവനന്തപുരം നിവാസികളുടെ കുടുംബ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാജി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഹാഷിക് തൈക്കണ്ടി, ബി.എ. നാസർ, സി.എ. ബിജു, ഉദയവർമ എന്നിവർ സംസാരിച്ചു. ജാക്ക് ജോൺസൻ, ബിജോയി കിളിമാനൂർ, ബിനു കിളിമാനൂർ, ഷാജി ഇടവ, അനസ് ഇടവ, നിസാം കിളിമാനൂർ, ഫാമി പാലച്ചിറ, സുരേഷ് വേങ്ങോട്, ഷംനാദ് പാങ്ങോട്, നവാസ് മണനാക്ക്, ജാഫർ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി നൗഷാദ് അഴൂർ സ്വാഗതവും കുഞ്ഞുമോൻ ഓടയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.