അബൂദബി: ഗാന്ധിജയന്തിയോടനുബന്ധിച്ചു 'ആസാദി കാ അമൃത്' എന്ന പേരിൽ മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന വജ്രകാന്തി-2021 ക്വിസ് മത്സരത്തിെൻറ ഭാഗമായി അബൂദബി-അൽഐൻ ചാപ്റ്റർ ക്വിസ് മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ അധ്യാപക വിഭാഗത്തിൽ വീണ രാധാകൃഷ്ണനും വിദ്യാർഥികളിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സഹീനും സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് െറഹാനും ഒന്നാം സമ്മാനാർഹരായി. അധ്യാപക വിഭാഗത്തിൽ സുമ വിപിൻ രണ്ടാം സ്ഥാനം നേടി.
ജൂനിയർ വിഭാഗത്തിൽ എസ്തപ്പാനോ ജോയ് ജുബിൻ, ഇഷാൻ തൊട്ടോളി എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ഇനാറ മുഹമ്മദും ആദി കൃഷ്ണയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒക്ടോബർ മൂന്നിന് ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ മാറ്റുരക്കും. ആഗോള തല വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും.
മത്സരങ്ങൾക്ക് വി.പി. കൃഷ്ണകുമാർ, ബിജിത്കുമാർ, സഫറുല്ല പാലപ്പെട്ടി, ഹംസക്കുഞ്ഞ് ബംഗലത്ത്, രൂപേഷ് രാജ്, നദാഷ ജെറി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.