യൂറോ കപ്പ് –കോപ്പ അമേരിക്ക പ്രവചന മത്സര വിജയികൾ

അബൂദബി: യൂറോ കപ്പ് -കോപ്പ അമേരിക്ക ടൂർണമെൻറി​െൻറ ഭാഗമായി ശക്തി തിയറ്റേഴ്സ് അബൂദബി സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഇ.എ. കൃഷ്ണകുമാറിനാണ് (ഗുരുവായൂർ) ഒന്നാം സമ്മാനം. ബൈജു കുഞ്ഞുമോനും (അബൂദബി) കെ.കെ. വിനോദും (അബൂദബി) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക്​ അർഹരായി.

യൂറോ കപ്പ് ആർക്ക്, ഫൈനലിൽ എത്തുന്ന രാജ്യങ്ങൾ, മികച്ച കളിക്കാരൻ, കോപ്പ അമേരിക്ക ആർക്ക്, ഫൈനലിൽ എത്തുന്ന രാജ്യങ്ങൾ, മികച്ച കളിക്കാരൻ എന്നീ ആറ് ചോദ്യങ്ങളായിരുന്നു പ്രവചനങ്ങൾക്കായി നൽകിയത്. ശരിയായ പ്രവചനം നടത്തിയ 11 പേരിൽ നിന്നും നറുക്കെടുത്തതാണ് വിജയികളെ കണ്ടെത്തിയതെന്ന് ശക്തി തിയറ്റേഴ്സ് കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ അറിയിച്ചു.

Tags:    
News Summary - Winners of the Euro Cup-Copa America prediction contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.