മ​ന്ത്ര​വാ​ദം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

മന്ത്രവാദം: അജ്മാനില്‍ രണ്ടുപേർ അറസ്റ്റിൽ

അജ്മാന്‍: മന്ത്രവാദം നടത്തിയ കേസില്‍ അജ്മാനില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അജ്മാന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പണത്തിനുവേണ്ടി മന്ത്രവാദം നടത്തിയതിനാണ് രണ്ട് അറബ് സ്വദേശികളെ അജ്മാനിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഈ രണ്ട് പ്രതികളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾക്ക് സൂചന ലഭിച്ചിരുന്നതായി അജ്മാൻ സി.ഐ.ഡി ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.

പൊലീസ് നീക്കത്തിന്‍റെ ഭാഗമായി പ്രതികളുമായി ബന്ധപ്പെടാന്‍ ഒരാളെ നിയോഗിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ ഇയാളോട് മന്ത്രവാദത്തിനായി രണ്ടംഗ സംഘം പതിനായിരം ദിര്‍ഹം ആവശ്യപ്പെടുകയായിരുന്നു. കൂടാതെ, ഏതാനും ചില സാധനങ്ങള്‍ കൊണ്ടുവരാനും നിര്‍ദേശിച്ചിരുന്നു. പ്രതികള്‍ മന്ത്രവാദം നടത്തുന്നതിനായി ഹോട്ടലിലേക്ക് എത്താന്‍ ആവശ്യപ്പെട്ട വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലം റെയ്ഡ് ചെയ്യുകയും തൊണ്ടിയടക്കം പിടികൂടുകയുമായിരുന്നു. പിടിയിലായ പ്രതികളെ പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. പ്രോസിക്യൂഷന് മുന്നില്‍ പ്രതികൾ കുറ്റം സമ്മതിച്ചു. 

Tags:    
News Summary - Witchcraft: Two arrested in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.