ദുബൈ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) മിഡിലീസ്റ്റ് റീജ്യനും ഉമ്മുൽഖുവൈൻ പ്രൊവിൻസും സംയുക്തമായി അക്ഷര സന്ധ്യ സംഘടിപ്പിച്ചു. അജിത് കുമാർ തോപ്പിൽ അവതാരകനായിരുന്നു.
മിഡിലീസ്റ്റ് റീജ്യൻ പ്രസിഡന്റ് വിനേഷ് മോഹൻ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ മുഖ്യാതിഥിയായി. രഘുനാഥൻ, ഗോപിനാഥ്, ഡബ്ല്യു.എം.സി ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത് ഏറ്റുവാങ്ങി.
ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ. ബിജു, വിമൻസ് ഫോറം പ്രസിഡന്റ് എസ്തർ ഐസക്, ഗ്ലോബൽ മീഡിയ ഫോറം സെക്രട്ടറി വി.എസ്. ബിജുകുമാർ, മിഡിലീസ്റ്റ് റീജ്യൻ സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സക്കീർ ഹുസൈൻ, ഉമ്മുൽഖുവൈൻ പ്രൊവിൻസ് ഭാരവാഹികളായ ചാക്കോ ഊളക്കാടൻ, മോഹൻ കാവാലം, സുനിൽ ഗംഗാധരൻ എന്നിവർ ആശംസ നേർന്നു. രശ്മി വിനേഷ് കവിതാപാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.