ദുബൈ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി) ദുബൈ പ്രോവിൻസ് ഓണാഘോഷം തുംബൈ യൂനിവേഴ്സിറ്റി കാമ്പസ് ഹാളിൽ നടന്നു. അംഗങ്ങൾ അണിയിച്ചൊരുക്കിയ ഘോഷയാത്ര, സദ്യ, സ്കിറ്റ്, നൃത്തം, പാട്ട്, ഓണക്കളികൾ എന്നിവ മാറ്റുകൂട്ടി. ദുബൈ പ്രോവിൻസ് ചെയർമാൻ സുധീർ സുബ്രമണ്യം, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ അരുൺ ജോർജ്, വി.പി. രാജു തേവർമഠം, ജോൺ ഷാരി, പ്രോഗ്രാം കൺവീനർ അൽഫോൻസ്, പ്രോഗ്രാം ഡയറക്ടർ രാജീവ് പിള്ള എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ നടൻ മിഥുൻ രമേശ് ദുബൈ പ്രോവിൻസിന്റെ ആദരം ഏറ്റുവാങ്ങി. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വി.പി ചാൾസ് പോൾ, വി.പി. ഷാഹുൽ ഹമീദ്, സെക്രട്ടറി ബിജു സി.എ, മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വനിത നേതാക്കളായ എസ്തർ ഐസക്, ഷീല റെജി, രേഷ്മ റെജി, റാണി ലിജേഷ്, ലക്ഷ്മി ലാൽ, റാണി സുധീർ, ടെസ്സി ജോൺ, ഫെബി എന്നിവരും യൂത്ത് വിങ്ങും ചേർന്ന് അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും നടന്നു. വിവിധ പ്രോവിൻസുകളെ പ്രതിനിധാനംചെയ്ത് എത്തിയ അംഗങ്ങളും അതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.