ദുബൈ: സ്ത്രീകൾ ശോഭനമായ ഭാവിയുള്ള രാജ്യത്തിന്‍റെ ആത്മാവാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഞായറാഴ്ച ഇമാറാത്തി വനിത ദിനം ആചരിക്കുന്നതിന്‍റെ മുന്നോടിയായാണ് സ്ത്രീകളുടെ നേട്ടങ്ങളെയും സംഭാവനകളെയും പ്രകീർത്തിച്ച് അദ്ദേഹം രംഗത്തുവന്നത്. യു.എ.ഇയിലെ ബിരുദധാരികളിൽ 70 ശതമാനവും സ്ത്രീകളാണ്. തന്‍റെ ഓഫിസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണ് -സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിൽ അദ്ദേഹം പറഞ്ഞു.
അവരിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനുംവേണ്ടി അർപ്പണബോധമുള്ളവരാണ് സ്ത്രീകളെന്നും അദ്ദേഹം ഇതിൽ പറയുന്നുണ്ട്. 2015 മുതലാണ് ആഗസ്റ്റ് 28 ഇമാറാത്തി വനിത ദിനമായി ആചരിച്ചു തുടങ്ങിയത്. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കാനും പരിശ്രമങ്ങളെ അഭിനന്ദിക്കാനുമാണ് ഈ ദിവസം ഉപയോഗപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.