ഷാര്‍ജ: വനിത ദിനത്തില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ പ്രഖ്യാപിച്ച് ഷാര്‍ജയിലെ ആസ്റ്റര്‍ ആശുപത്രി. സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി 12 വനിത ക്ലിനിക് ആരംഭിച്ചു. ‘എലിവേറ്റ് ഹെര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്’എന്ന പേരില്‍ സംഘടിപ്പിച്ച വനിത ദിനാഘോഷവും ക്ലിനിക്കുകളുടെ ഉദ്ഘാടനവും നടി പ്രിയാമണി നിര്‍വഹിച്ചു.
ഷാര്‍ജയിലെ ആസ്റ്ററിന്റെ പുതിയ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ സ്ത്രീകളും പങ്കെടുത്തു. ആസ്റ്ററിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ സ്ത്രീകളുടെ ഒത്തുച്ചേരൽ വേദി കൂടിയായി വനിതാദിനാഘോഷം. സ്ത്രീകൾ ചുറ്റുമുള്ളവരുടെ ആരോഗ്യ പരിരക്ഷണം ഉറപ്പുവരുത്തുമ്പോള്‍ സ്വന്തം കാര്യം പലപ്പോഴും മറന്നുപോകുന്നതായി പ്രിയാമണി ഓര്‍മിപ്പിച്ചു. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സ്വന്തം ആരോഗ്യം പരിചരിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തണം. സ്ത്രീകള്‍ക്ക് അപ്രാപ്യമായി ഒന്നുമില്ല. ജീവിതത്തില്‍ നമ്മള് ആഗ്രഹിക്കുന്ന ഉയരത്തില്‍ എത്താന്‍ ആരോഗ്യം അനിവാര്യമാണെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ആരോഗ്യമുള്ള സ്ത്രീകള്‍ ഉണ്ടാവണം എന്ന ആശയം ഉള്‍ക്കൊണ്ടാണ് പുതിയ പ്രഖ്യാപനമെന്ന് ഷാര്‍ജ ആസ്റ്റര്‍ ആശുപത്രി സി.ഒ.ഒ ഗൗരവ് ഖുറാന പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. പുതിയ വനിത ക്ലിനിക്കുകളില്‍ സ്ത്രീകളെ പൊതുവില്‍ ബാധിക്കുന്ന രോഗങ്ങളായ പി.സി.ഒ.ഡി, പി.സി.ഒ.എസ്, മെനോപ്പോസ് തുടങ്ങിയവക്ക് ചികിത്സ ഉറപ്പാക്കും. ബുധനാഴ്ചകളില്‍ സ്ത്രീകള്‍ക്കായി കുറഞ്ഞ നിരക്കില്‍ പ്രത്യേക പരിശോധന ലഭ്യമാക്കും. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് ഈ പദ്ധതി ആശ്വാസകരമാകും. മോര്‍ണിങ് ബ്രേക്ക്ഫാസ്റ്റ് എന്ന പദ്ധതിയിലൂടെ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്താം. ഓരോ ആഴ്ചയും സ്ത്രീകളെ ബാധിക്കുന്ന ഓരോ രോഗത്തിലാവും ചര്‍ച്ച. പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട് വിദഗ്ധയായ ഒരു ഡോക്ടറുമായി ആരോഗ്യപ്രശ്നങ്ങള്‍ പങ്കുവെക്കുകയും സംശയനിവാരണം നടത്താനും ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.