ദുബൈ: സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ ലോകരാജ്യങ്ങളിൽ ഏറ്റവും മുന്നിൽ യു.എ.ഇയെന്ന് സർവേ. ജോർജ്ടൗൺ സർവകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
സർവകലാശാല തയാറാക്കിയ 'വു മൺ, പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സി'െൻറ മൂന്നാമത് റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സിംഗപ്പൂരാണ് പട്ടികയിൽ രണ്ടാംസ്ഥാനം നേടിയത്. സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 98.5 ശതമാനം പേരും രാത്രിയിലും ഒറ്റക്ക് യു.എ.ഇയിൽ പുറത്തിറങ്ങുന്നതിന് സുരക്ഷ അനുഭവപ്പെടുന്നതായി അഭിപ്രായപ്പെട്ടു.
96.5 ശതമാനം പേരാണ് സിംഗപ്പൂരിൽ ഇൗ അഭിപ്രായം പങ്കുവെച്ചത്. സ്ത്രീകളുടെ രാത്രിസഞ്ചാരത്തിനുള്ള സുരക്ഷയാണ് സർവേയിൽ റാങ്കിങ്ങിന് മുഖ്യമായി പരിഗണിച്ചത്. പട്ടികയിൽ അഫ്ഗാനിസ്താനും സിറിയയുമാണ് ഏറ്റവും പിന്നിൽ. ലാറ്റിനമേരിക്കൻ രാജ്യങ്ങളും സ്ത്രീസുരക്ഷയിൽ വളരെ പിന്നിലാെണന്നാണ് സർവേ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 80 രാജ്യങ്ങളിൽ സുരക്ഷിതത്വത്തിൽ മുന്നേറ്റമുണ്ടാക്കിയതായും പഠനം ചൂണ്ടിക്കാട്ടുന്നു.കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരിൽ കൂടുതൽ സ്ത്രീകളാണെന്നും സർവേഫലം വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ യുവതികളും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുമായ സ്ത്രീകൾക്ക് വലിയ രീതിയിൽ തൊഴിൽ നഷ്ടമായി. സ്ത്രീകൾ നടത്തിപ്പുകാരായ കച്ചവട സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടപ്പെട്ടു -പഠന റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.