പൂർണമായും തടിയില്‍ തീര്‍ത്ത ഈ പാര്‍പ്പിടം പുതിയൊരു അനുഭൂതിയാണ്​

കോണ്‍ക്രീറ്റ് സൗധങ്ങളുടെ ഗിരി ഗരിമകള്‍ക്കിടയില്‍ അഴകി​െൻറ പീലി വിടര്‍ത്തുകയാണ് സമ്പൂര്‍ണമായി തടിയില്‍ പണി തീര്‍ത്ത ഈ പാര്‍പ്പിടം. വിദേശ സഞ്ചാരികളുടെ റാസല്‍ഖൈമയിലെ മുഖ്യ കേന്ദ്രമായ ജസീറ കടല്‍ തീരത്തോട് ചേര്‍ന്നാണ് നിര്‍മിതി.

മലയാളികള്‍ നല്ല ശതമാനത്തിനും തടി കൊണ്ടുള്ള നിര്‍മിതികള്‍ പുത്തരിയല്ലെങ്കിലും സിമൻറിലും ഇരുമ്പിലും തീര്‍ക്കുന്ന അതിശയിപ്പിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ കണ്ട് പരിചയിച്ചവര്‍ക്ക് മരുഭൂമിയില്‍ തടിയില്‍ തീര്‍ക്കുന്ന പാര്‍പ്പിടം കൗതുകം തന്നെ. യൂറോപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ രൂപകല്‍പ്പനയിലാണ് ഇതി​െൻറ നിര്‍മാണം.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത തടികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഉരു നിര്‍മാണത്തിനും കെട്ടിടങ്ങളുടെ ഇൻറീരിയര്‍ വര്‍ക്കുകള്‍ക്കുമാണ് സാധാരണയായി തടി ഇറക്കുമതി ചെയ്യുന്നത്.

വിദേശ സഞ്ചാരികള്‍ക്ക് മനോഹരവും വ്യത്യസ്തവുമായ അനുഭവങ്ങള്‍ സമ്മാനിക്കുകയെന്ന രാജ്യത്തി​െൻറ പ്രഖ്യാപിത നയത്തിലൂന്നി ടൂറിസം വിനോദ വികസന വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഇത്തരം നിര്‍മിതികള്‍.

ചൂടുകാലങ്ങളിലും കെട്ടിടത്തിനകത്ത് തണുപ്പ് നിലനിര്‍ത്താന്‍ കഴിയുന്നതിനൊപ്പം സമ്പൂര്‍ണ സുരക്ഷ നല്‍കുന്നതുമാണ് വുഡ് ഹൗസുകളെന്ന് നിര്‍മാതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. 

Tags:    
News Summary - Wooden house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.