ദുബൈ: യു.എ.ഇയിൽ താമസിച്ച് ലോകത്തിലെ ഏതു കമ്പനികളിലും ജോലി ചെയ്യുന്നതിന് സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വിസ അനുവദിക്കാൻ യു.എ.ഇ കാബിനറ്റ് യോഗം അനുമതി നൽകി. ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും മൾടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകുന്നതിനും യു.എ.ഇ കാബിനറ്റ് അംഗീകാരം നൽകി.
ഖസ്ർ അൽ വതാനിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും അധ്യക്ഷത വഹിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന യു.എ.ഇയിലേക്ക് ആഗോളതലത്തിൽ ജനങ്ങളെ ക്ഷണിക്കുന്നതിന്‍റെ ഭാഗമായാണ്, കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോം സമ്പ്രദായത്തിെൻറ ചുവടുപിടിച്ച് വിദൂര സംവിധാനത്തിൽ ജോലി ചെയ്യാൻ കഴിയുന്ന റിമോട്ട് വർക്ക് വിസക്ക് അനുമതി നൽകിയിരിക്കുന്നത്.
യു.എ.ഇ ആഗോള സാമ്പത്തിക തലസ്ഥാനം എന്ന സത്പേരിന് ശക്തിപകരാനാണ് ഇൗ പദ്ധതിയെന്ന് ഇന്ന് നടന്ന കാബിനറ്റ് യോഗത്തിന് ശേഷം ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന മൾട്ടിപ്ൾ എൻട്രി ടൂറിസ്റ്റ് വിസയാണ് കാബിനറ്റ് യോഗം അംഗീകരിച്ച മറ്റൊരു പ്രധാന തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.