ദുബൈ: യു.എ.ഇയിലെ കോളജ് പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ അക്കാഫ് വളൻറിയർ ഗ്രൂപ്പിെൻറ അസോസിയേഷന് യു.എ.ഇ കമ്യൂണിറ്റി െഡവലപ്മെൻറ് അതോറിറ്റിയുടെ (സി.ഡി.എ) പ്രവർത്തനാനുമതി. ഇതോടെ, അക്കാഫ് വളൻറിയർ ഗ്രൂപ്പിന് ഇനിമുതൽ അസോസിയേഷെൻറ മേൽവിലാസത്തോടെ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയും. പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജംപകരുന്നതാണ് ഈ അനുമതിയെന്ന് അക്കാഫ് പ്രസിഡൻറ് പോൾ ടി. ജോസഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2013ൽ സി.ഡി.എ രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ അക്കാഫിെൻറ പ്രവർത്തനവും നിലച്ചിരുന്നു.
2017ൽ വളൻറിയർ ഗ്രൂപ്പായി സന്നദ്ധപ്രവർത്തനങ്ങൾ തുടർന്നു. നാല് വർഷമായി ഈ രംഗത്ത് നടത്തിയ സജീവ പ്രവർത്തനങ്ങളാണ് സി.ഡി.എയുടെ അംഗീകാരം നേടാൻ കാരണമായത്. 10 പേർ അടങ്ങുന്ന ഡയറക്ടർ ബോർഡ് മെംബർമാർ ചേർന്നതാണ് പുതിയ സമിതി. ഇതിൽ രണ്ട് ബോർഡ് മെംബർമാർ സ്വദേശികളാണ്. കഴിഞ്ഞ ദിവസം അക്കാഫ് ഓഫിസ് ദുബൈയിൽ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അക്കാഫ് അസോസിയേഷെൻറ ആദ്യ പ്രസിഡൻറായി പോൾ ടി. ജോസഫിനെ തിരഞ്ഞെടുത്തു. വെങ്കിട് മോഹൻ വൈസ് പ്രസിഡൻറായും എ.എസ്. ദീപു സെക്രട്ടറിയായും നൗഷാദ് മുഹമ്മദ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഖാലിദ് നവാബ് ദാദ്, ജഹീ അൽ ബലൂഷി, മുഹമ്മദ് റഫിക്ക് പട്ടേൽ, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്കൽ രാധാകൃഷ്ണൻ, സാനു മാത്യു എന്നിവർ ഭരണസമിതി അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.