ഷാർജ: വേനലവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുന്നതിന് മലിഹ മുനിസിപ്പാലിറ്റിയും മലിഹ ക്ലബും ചേർന്ന് ക്ലബ് അംഗങ്ങൾക്കായി കാർഷിക ശിൽപശാല സംഘടിപ്പിച്ചു.
കൃഷി, വനവത്കരണം എന്നിവയെ കുറിച്ച് വിദ്യാർഥികളിൽനിന്ന് അറിവുകൾ ശേഖരിക്കാനും കാർഷിക ജീവിതത്തിന്റെയും വനവത്കരണത്തിന്റെയും പ്രാധാന്യം വിശദീകരിക്കുന്നതിനും വേണ്ടിയായിരുന്നു ശിൽപശാല. കാർഷികവൃത്തിയിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന മാനസികാരോഗ്യവും അതുവഴി മെച്ചപ്പെടുന്ന പരിസ്ഥിതി സംരക്ഷണവും ശിൽപശാലയിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.