റാസല്‍ഖൈമ: യുക്തിസഹമായ ഇടപെടലുകളും ചിന്താരീതികളും പിന്തുടര്‍ന്നാല്‍ നിര്‍മാണാത്മകമായ സമൂഹ സൃഷ്ടിപ്പിന് യുവസമൂഹത്തിനാകുമെന്ന് റാസല്‍ഖൈമയില്‍ നടന്ന യുവജന ശില്‍പശാല അഭിപ്രായപ്പെട്ടു. റാക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ യൂത്ത് കൗണ്‍സിലാണ് കിംവദന്തി പ്രചാരണങ്ങളിലെ അപകടങ്ങളെക്കുറിച്ച് അവബോധം നല്‍കുന്ന ഓണ്‍ലൈൻ പഠനശിബിരം സംഘടിപ്പിച്ചത്.
യുവാക്കളെ സഹായിക്കുകയും ശാക്തീകരിക്കുകയും ചെയ്യുകയെന്ന രാജ്യത്തിെൻറ പ്രഖ്യാപിത നയത്തിലൂന്നിയുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ശില്‍പശാല ഒരുക്കിയതെന്ന് ക്യാപ്റ്റന്‍ ഡോ. അലി മുഹമ്മദ് പറഞ്ഞു. രാജ്യത്തെ നിയമ സംവിധാനത്തിന് അപകടങ്ങള്‍ വരുത്തുന്ന അഭ്യൂഹങ്ങള്‍ക്ക് തടയിടാനുള്ള ശേഷിയുണ്ടെന്ന് ശില്‍പശാല അഭിപ്രായപ്പെട്ടു. റാക് പൊലീസ് യൂത്ത് കൗണ്‍സില്‍ ജനറല്‍ സൂപ്പര്‍വൈസര്‍ കേണല്‍ ഡോ. നാസര്‍ മുഹമ്മദ് അല്‍ ബക്കര്‍, കേണല്‍ മുഹമ്മദ് അലി അല്‍ ഹബ്സി, ക്യാപ്റ്റന്‍ ഡോ. അലി അകഷ്, ക്യാപ്റ്റന്‍ മുഹമ്മദ് ഹിലാല്‍, എൻജിനീയര്‍ സെയ്ദ അല്‍ ഹൈലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.