അബൂദബി: ശക്തി തിയറ്റേഴ്സ് അബൂദബിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന നാടക ശില്പശാല വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വേദിയായി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കോട്ടക്കല്‍ മുരളിയും പ്രശസ്ത നാടക പ്രവര്ത്തകന് ശ്രീജിത്ത് കാഞ്ഞിലശ്ശേരിയും നേതൃത്വം നൽകിയ ശില്പശാല കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ജെ.സി. ഡാനിയേല്‍ പുരസ്കാര ജേതാവ് ടി.വി. ചന്ദ്രനെ അനുമോദിച്ച് തുടങ്ങിയ ക്യാമ്പില്‍ അമ്പതിലേറെ പേര് പങ്കെടുത്തു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവർക്കായിരുന്നു പ്രവേശനം.
പി.കെ. വേണുക്കുട്ടന്‍ നായര്‍, ജോസ് ചിറമ്മല്‍, കൊച്ചുനാരായണപ്പിള്ള, സാം കുട്ടി പട്ടംകരി, ജെ. ശൈലജ, സുവീരന്, ജിനോ ജോസഫ്, അഭിമന്യു, മഞ്ജുളന്, ടി.വി. ബാലകൃഷ്ണന്, തൃശൂര്‍ ഗോപാല്‍ജി, കരിവെള്ളൂര്‍ മുരളി, ജോബ് മഠത്തില്‍ തുടങ്ങിയവരുടെ പേരില്‍ മുമ്പും ശക്തി തിയറ്റേഴ്സ് ശില്പശാലകള് സംഘടിപ്പിച്ചിരുന്നു.
സമാപനച്ചടങ്ങില്‍ ശക്തി ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കലാവിഭാഗം സെക്രട്ടറി അന്‍വര്‍ ബാബു, ട്രഷറര്‍ അഡ്വ. സലിം ചോലമുഖത്ത്, വൈസ് പ്രസിഡന്റ് നാഷ പത്തനാപുരം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.