ദുബൈ: ലോകമൊട്ടുക്കുന്ന മുൻനിര വ്യാപാര കമ്പനികളുടെ ഐക്യവേദിയായ ഇൻറർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിെൻറ(ഐ.സി.സി) ലോക ചേംബർ കോൺഗ്രസ് ഇത്തവണ ദുബൈയിൽ. 'ജനറേഷൻ നെക്സ്റ്റ്: ചേംബേഴ്സ് 4.0' എന്ന പ്രമേയത്തിൽ നവംബർ 23,24,25 തീയതികളിലാണ് പരിപാടി. ലോകം അഭൂതപൂർവമായ ആഗോള സാഹചര്യത്തിൽ നിന്ന് തിരിച്ചുവരുന്ന സമയത്താണ് ദുബൈ കോൺഗ്രസിന് വേദിയാകുന്നതെന്ന് ദുബൈ ചേംബർ പ്രസിഡൻറും സി.ഇ.ഒയുമായ ഹമദ് ബുവൈമിം പറഞ്ഞു.
കോവിഡ് കാലത്ത് ഉയർന്നുവരുന്ന പുതിയ വെല്ലുവിളികളും അവസരങ്ങളും ബന്ധിപ്പിക്കാനും സഹകരിക്കാനും ചർച്ച ചെയ്യാനും പരിപാടി ലക്ഷ്യംവെക്കുന്നു. നവീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ചേംബറുകൾക്ക് എങ്ങനെ അവരുടെ മുൻഗണനകൾ പുനർവിചിന്തനം ചെയ്യാനാവുവെന്നും നിലവിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിന് പുതിയ പരിഹാരങ്ങൾ സൃഷ്ടിക്കുമെന്നും വ്യാപാര തടസങ്ങൾ നീക്കുമെന്നും കോൺഗ്രസ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.