സിറിയയെ നേരിടാനൊരുങ്ങുന്ന യു.എ.ഇ ടീമിനെ എമിറേറ്റ്​സ്​ ഫുട്​ബാൾ അസോസിയേഷൻ

പ്രസിഡന്‍റ്​ ശൈഖ്​ റാശിദ്​ ബിൻ ഹുമൈദ്​ അൽ നുഐമി സന്ദർശിക്കുന്നു

ലോകകപ്പ്​ യോഗ്യത: യു.എ.ഇ നാളെ സിറിയക്കെതിരെ

ദുബൈ: ലോകകപ്പിന്‍റെ ഏഷ്യൻ യോഗ്യതറൗണ്ട്​ മത്സരത്തിൽ യു.എ.ഇ നാളെ സിറിയയെ നേരിടും. രാത്രി ഏഴിന്​ ദുബൈ അൽ നാസർ ക്ലബ്ബിലെ ആൽ മക്​തൂം സ്​റ്റേഡിയത്തിലാണ്​ മത്സരം.

എ ഗ്രൂപ്പിൽ പോയന്‍റ്​ പട്ടികയിൽ മൂന്നാം സ്ഥാനത്ത്​ നിൽക്കുന്ന യു.എ.ഇക്ക്​ ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്​.

ആറു​ മത്സരത്തിൽ ഒരു ജയവും രണ്ടു​ തോൽവിയും മൂന്നു​ സമനിലയുമാണ്​ യു.എ.ഇയുടെ സമ്പാദ്യം. 16 പോയന്‍റുമായി ഇറാനാണ്​ ഗ്രൂപ്പിന്‍റെ തലപ്പത്ത്​. 14 പോയന്‍റുള്ള ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുണ്ട്​. ഗ്രൂപ്പിൽ ഏറ്റവും പിന്നിലുള്ള സിറിയക്ക്​ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല.

പ്രതിരോധതാരം അബ്​ദുൽ സലാം മുഹമ്മദിനെയും മധ്യനിര താരം മജീദ്​ സുറൂറിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്​. ഷഹീൻ അബ്​ദുൽ റഹ്​മാനെ ഒഴിവാക്കി.

20 ദിർഹം മുതലാണ്​ ടിക്കറ്റ്​ നിരക്ക്​. യു.എ.ഇ പൗരന്മാർക്കും താമസ വിസയുള്ളവർക്കും മാത്രമാണ്​ പ്രവേശനം. എമിറേറ്റ്​സ്​ ഐഡി, പാസ്​പോർട്ട്​ വിവരങ്ങൾ നൽകണം. 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. കാണികൾക്കായി വിവിധ എമിറേറ്റുകളിൽ സൗജന്യ ​കോവിഡ്​ പരിശോധന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​.

വാക്സിനേഷൻ സർട്ടിഫിക്കറ്റ്​ സ്​റ്റേഡിയത്തിന്‍റെ കവാടത്തിൽ കാണിക്കണം. രണ്ട്​ ഡോസ്​ വാക്സിനെടുത്ത്​ ആറു​മാസം പിന്നിട്ടവർ ബൂസ്റ്റർ എടുത്തതിന്‍റെ രേഖകളാണ്​ കാണിക്കേണ്ടത്​.

ആറു​ മാസം തികയാത്തവർ രണ്ട്​ ഡോസിന്‍റെ രേഖകൾ മൊബൈലിൽ കാണിച്ചാൽ മതി. 12 വയസ്സിൽ കൂടുതലുള്ളവർക്ക്​ മാത്രമാണ്​ പ്രവേശനം.

Tags:    
News Summary - World Cup qualifier: UAE against Syria tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.