ദുബൈ: ലോക കരാട്ടെ സീനിയർ ചാമ്പ്യൻഷിപ്പിന് ദുബൈ വേദിയാകും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 1800ലേറെ അത്ലറ്റുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് നവംബർ 16മുതൽ 21വരെ ഹംദാൻ സ്പോർട്സ് കോപ്ലക്സിലാണ് അരങ്ങേറുകയെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പങ്കാളിത്തത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ മൽസരത്തിനായിരിക്കും ദുബൈ ആതിഥേയത്വം വഹിക്കുകയെന്നും എക്സ്പോ നടക്കുന്ന ഘട്ടത്തിൽ ചാമ്പ്യൻഷിപ്പ് നടത്താൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹെറബ് പറഞ്ഞു. ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ 2013ൽ ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 95അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളടക്കം 350 കായിക പരിപാടികൾ കോപ്ലക്സിൽ ഇതിനകം നടന്നിട്ടുണ്ട്.
15,000പേർക്കിരിക്കാവുന്ന മൾടി സ്പോർട്സ് ഇൻഡോർ കോപ്ലക്സ് പൂർണമായും പരിസ്ഥിതി സൗഹൃദമായി നിർമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാമ്പ്യൻഷിപ്പ് അതുല്യവും അവിസ്മരണീയവുമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യു.എ.ഇയെന്ന് പത്രസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഏഷ്യൻ-യു.എ.ഇ കരാട്ടെ ഫെഡറേഷൻ പ്രസിഡൻറും ലോക കരാട്ടെ ഫെഡറേഷൻ വൈസ് പ്രസിഡൻറുമായ മേജർ ജനറൽ നാസർ അൽ റസൂഖി പറഞ്ഞു. ഇന്ത്യ, ചൈന, ഇന്ത്യ, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള താരങ്ങൾ മൽസരത്തിൽ പങ്കെടുക്കും.
ജനറൽ അതോറിറ്റി ഓഫ് സ്പോർട്സ് അസി. സെക്രട്ടറി ജനറൽ ഖാലിദ് ഈസ അൽ മിദ്ഫ, ദുബൈ സ്പോർട്സ് കൗൺസിൽ അസി. സെക്രട്ടറി ജനറൽ നാസർ അമൻ അൽ റഹ്മ എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.