ഫുജൈറ: ലോക മലയാളി കൗണ്‍സില്‍ ഫുജൈറ പ്രോവിന്സിന്റെ 2023-25 വര്‍ഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയര്മാന്: ബിനോയ് ഫിലിപ്, വൈസ് ചെയര്മാന്: അജിത് കുമാര്‍ ഗോപിനാഥ്, പ്രസിഡന്റ്: സാബു മുസ്തഫ, വൈസ് പ്രസിഡന്റ് (മീഡിയ & പബ്ലിക് റിലേഷന്‍സ്): സിറാജുദ്ദീന്.സി.കെ, വൈസ് പ്രസിഡന്റ് (അഡ്മിന്): ജോവിന് ജോബ് ചീരാന്‍, ജനറല്‍ സെക്രട്ടറി: സി.കെ.ഷബീര്‍, ജോയന്റ് സെക്രട്ടറി: മുഫീദ്.ഇ.എം, ട്രഷറർ: നജ്മുദ്ദീന് യൂസുഫ്, സ്പോര്‍ട്ട് കോഓഡിനേറ്റർ: റിനു ബാബു, കല്ചറല് കോഓഡിനേറ്റർ: ഗീവര്‍ഗീസ് അബ്രഹാം. പ്രസിഡന്റ് അജിത് കുമാര്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബെന്‍ തോമസ് തെരഞ്ഞെടുപ്പ് കണ്ട്രോളര് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.