ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രോവിൻസിന്റെ ഓണാഘോഷം ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ സി.യു. മത്തായി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാവേലി എഴുന്നള്ളത്ത്, വിഭവസമൃദ്ധമായ ഓണസദ്യ, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. പ്രോവിൻസ് ചെയർമാൻ തോമസ് ജോസഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ മാത്തുക്കുട്ടി, ജനറൽ കൺവീനർ ഷാബു സുൽത്താൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ, മിഡിലീസ്റ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് വിനീഷ് മോഹൻ എന്നിവർ സംസാരിച്ചു. ദുബൈ പ്രോവിൻസ് സെക്രട്ടറി ലാൽ ഭാസ്കർ സ്വാഗതവും ട്രഷറർ ജൂഡിൻ നന്ദിയും പറഞ്ഞു.
ഗ്ലോബൽ ഭാരവാഹികളായ ടി.വി.എൻ. കുട്ടി, വർഗീസ് പനക്കൽ, പോൾ വടശ്ശേരി, ജാനറ്റ് വർഗീസ്, ശാന്ത പോൾ, പ്രൊമിത്യൂസ് ജോർജ്, റീജനൽ ഭാരവാഹികളായ ഷാഹുൽ ഹമീദ്, വിനീഷ് മോഹൻ, സന്തോഷ് കേട്ടേത്ത്, സി.എ. ബിജു, ജയൻ വടക്കേവീട്ടിൽ, ഷീല റെജി, എസ്തേർ ഐസക്, രേഷ്മ റജി എന്നിവർ പങ്കെടുത്തു. രാജേഷ് അടിമാലിയുടെ നേതൃത്വത്തിൽ വൺമാൻ ഷോയും ഗായകരായ ലേഖ, നജീം, അനൂജ, നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.
ഡയാന പ്രോഗ്രാം അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.