അജ്മാൻ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ മഴവില്ല്-2023 പരിപാടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി അജ്മാൻ കൾചറൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയും ഭാരതത്തിന്റെ സാംസ്കാരിക മഹത്ത്വവും പൈതൃകവും ആഗോളതലത്തിൽ അടയാളപ്പെടുത്താൻ പ്രവാസി മലയാളി സമൂഹം നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും, പ്രവാസി മലയാളി സമൂഹത്തെ ആഗോള തലത്തിൽ പ്രതിനിധീകരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്നും അവർ പറഞ്ഞു.
മലയാളി സമൂഹത്തിന് ആഗോള തലത്തിൽ നേതൃത്വം നൽകുന്ന വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളും സ്പോർട്സ് കോംപ്ലെക്സും അജ്മാനിൽ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കുമെന്ന് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശൈഖ് അബ്ദുല്ല ബിൻ മാജിദ് അൽ നുഐമി പ്രസ്താവിച്ചു.
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഡോ. ജെറോ വർഗീസ്, ഗുഡ്വിൽ അംബാസഡർ എൻ. മുരളീധര പണിക്കർ, രാജേഷ് പിള്ള, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ ഡയസ് ഇടിക്കുള, മനോജ് മാത്യു, സിന്ധു ഹരികൃഷ്ണൻ, ബാവാ റേച്ചൽ, ജിതിൻ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. മലയാളി മങ്ക, പുരുഷ കേസരി, ടിക് ടോക്, ഗ്രൂപ്പ് സോങ്, സിനിമാറ്റിക് ഡാൻസ്, ഡ്രോയിങ് ആൻഡ് കളറിങ് തുടങ്ങിയ വർണാഭമായ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗായിക പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകളുടെ ഗാനമേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.