ആഗോള േപാളിയോ നിർമാർജനം: അബൂദബി കിരീടാവകാശിക്ക്​ നന്ദി അറിയിച്ച്​ ബിൽ ഗേറ്റ്​സ്​

അബൂദബി: ആഗോള പോളിയോ നിർമാർജന പ്രവർത്തനങ്ങൾക്ക്​ നൽകുന്ന പിന്തുണയിൽ കടപ്പാട്​ അറിയിച്ച്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്​ മൈ​േക്രാസോഫ്​റ്റ്​ സ്​ഥാപകൻ ബിൽ ഗേറ്റ്​സി​​​െൻറ ഫോൺ വിളി. ഇൗദ്​ ആശംസകൾ അറിയിച്ചു വിളിച്ച ഗേറ്റ്​സ്​ യു.എ.ഇക്ക്​ കൂടുതൽ ഭാവുകങ്ങളും നേർന്നു.  

ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ വിശിഷ്യാ ദരിദ്ര രാജ്യങ്ങളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമുള്ള പരിശ്രമങ്ങളിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന്​ ബിൽ ആൻറ്​ മെലിൻഡ ഗേറ്റ്​സ്​ ഫൗണ്ടേഷൻ മേധാവി കൂടിയായ അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷ​​​െൻറ പോളിയോ നിർമാർജന പദ്ധതികൾക്കായി ഇൗയിടെ 11കോടി ദിർഹം സംഭാവന നൽകിയ ശൈഖ്​ മുഹമ്മദി​​​െൻറ നടപടി ഗേറ്റ്​സ്​ എടുത്തു പറഞ്ഞു.  

Tags:    
News Summary - world polio abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.