അബൂദബി: യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി. പശ്ചിമേഷ്യയിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. യാത്രക്കാരെ വഹിക്കാൻ കഴിയുന്ന രണ്ട് ഡ്രോണുകളാണ് അബൂദബിയിൽ പരീക്ഷിച്ചത്.
അഞ്ചു പേർക്ക് കയറാൻ കഴിയുന്ന ഡ്രോണും, രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന മറ്റൊരു ഡ്രോണും പരീക്ഷണപ്പറക്കൽ നടത്തി. അഞ്ചു സീറ്റുകളുള്ള 250 കി.മീറ്ററിലേറെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഡ്രോണിന്റെ പരീക്ഷണപ്പറക്കലും നടന്നു. 350 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ ഡ്രോണ്‍ 40 മിനിറ്റ് കൊണ്ട് 123 കിലോമീറ്ററാണ് സഞ്ചരിച്ചത്. മള്‍ട്ടി ലെവല്‍ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു അബൂദബി മൊബിലിറ്റി ഡ്രോണ്‍ പരീക്ഷണം നടത്തിയത്. രണ്ടുപേർക്ക് കയറാൻ സാധിക്കുന്ന ഡ്രോൺ 20 മിനിറ്റിൽ 35 കി.മീറ്റർ പറന്നതായും അധികൃതർ പറഞ്ഞു. ഏപ്രിൽ 24 മുതൽ മേയ് ഒന്ന് വരെയാണ് ആളെ വഹിക്കാൻ കഴിയുന്ന ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ അബൂദബിയിൽ നടന്നത്. അഡ്വാൻസ് ഓട്ടോമേഷൻ കമ്പനിയായ മൾട്ടി ലെവൽ ഗ്രൂപ്പും, അബൂദബി മൊബിലിറ്റിയും ചേർന്നാണ് യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന ഡ്രോണുകളുടെ മിഡിലീസ്റ്റിലെ ആദ്യ പരീക്ഷണപ്പറക്കൽ നടത്തിയത്.
യു.എ.ഇയില്‍ തന്നെ ഡ്രോണുകള്‍ നിര്മിക്കുന്നതടക്കമുള്ളതാണ് തങ്ങളുടെ ഭാവി പദ്ധതികളെന്ന് മള്‍ട്ടി ലെവല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ മുഹമ്മദ് ഹമദ് അല്‍ ധാഹിരി പറഞ്ഞു. മോട്ടോറുകളും ബാറ്ററികളും തുടങ്ങി സാങ്കേതികവിദ്യയടക്കം പൂര്‍ണമായും യു.എ.ഇയില്‍ നിര്‍മിച്ച് ഇവ ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.