ദുബൈ: അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ ഭാഗമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ രീതിയിൽ യോഗപരിപാടികൾ അരങ്ങേറി. സ്കൂളുകളിലും ക്ലബുകളിലും ഫിറ്റ്നസ് സെൻററുകളിലും യോഗ പരിപാടികളുണ്ടായിരുന്നു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അബുദബിയിലും ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറ നേതൃത്വത്തിൽ ദുബൈയിലും മറ്റ് എമിറേറ്റുകളിലും നിരവധി പരിപാടികൾ ഒരുക്കി. ദുബൈ സബീൽ പാർക്കിൽ നടന്ന പരിപാടിക്ക് സൗദിയിൽ നിന്നുള്ള യോഗ പരിശീലക പദ്മശ്രീ നൗഫ് മർവാഇ നേതൃത്വം നൽകി. കോൺസുൽ ജനറൽ വിപുൽ, ദുബൈ സ്പോർട്സ് കൗൺസിൽ ടൂറിസം വിഭാഗം മാനേജർ ഗാസി സബീൽ അൽ മദനി തുടങ്ങിയവരും സംബന്ധിച്ചു. ഷാർജയിൽ ഇന്ത്യൻ അസോസിയേഷനും ഏകത സംഘടനയും ചേർന്നാണ് പരിപാടി ഒരുക്കിയത്. അബൂദബി ഉമ്മുൽ ഇത്തിഹാദ് പാർക്കിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും വ്യാപക പങ്കാളിത്തമായിരുന്നു.
അജ്മാന്‍: ഐക്യരാഷ്‌ട്രസഭയുടെ നിർദേശപ്രകാരം ലോകമെങ്ങും നടക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂളും അണിചേർന്നു.സ്‌കൂൾ അങ്കണത്തിൽ നടന്ന യോഗാസനം സ്‌കൂൾ വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സെഷനുകളായാണ് ആഘോഷം അരങ്ങേറിയത്. സ്‌കൂളിലെ പ്രധാന യോഗാധ്യാപിക ബെയ്‌സി ആഷിക്കിെൻറ നേതൃത്വത്തിൽ കുട്ടികൾ വിവിധ ആസനങ്ങളിൽ നിരന്നുനിന്നു. കായികാധ്യാപകരായ ലൂയീസ് ടിറ്റോ, ആഷിക്ക്, ആഷിക്കുട്ടി, സ്‌കൂൾ കൗൺസിലർമാരായ കെൻ ഏർലിൻ, ഫാത്തിമ എന്നിവരും മറ്റ് അധ്യാപകരും യോഗാദിനാചരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.