ദുബൈ: തീരദേശ കോൺഗ്രസ്സ് ദുബൈ കമ്മറ്റി സെക്രട്ടറിയും കാസർക്കോടു നിന്നുള്ള കോൺഗ്രസ് നേതാവുമായ യോഗീന്ദ്രൻ (50) നിര്യാതനായി. ദുബൈ റാഷിദ് ഹോസ്പിറ്റലിൽ ഹൃദയഘാതം മൂലമാണ് മരണം. ദുബൈ വിംബി ലാബിൽ സാമ്പിൾ കലക്ടറായി ജോലി ചെയ്തു വരികയായിരുന്നു.
കിഴൂർ ചന്ദ്രഗിരിയിൽ േഗാപാലെൻറയും ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ:പ്രിയങ്ക. മക്കൾ: തേജസ്, ദാർഷിത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളിയും മുനീർ കുമ്പളയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.