ആ​സ്​​റ്റ​ർ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​അ​രു​ൺ കു​മാ​ർ സം​സാ​രി​ക്കു​ന്നു

ബ്രേ​ക്ക് ടൈ​മി​ൽ ഇ​നി മൊ​ബൈ​ലി​നും ബ്രേ​ക്ക് കൊ​ടു​ക്കാം

പ​ഠി​ത്തം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ കു​ട്ടി​ക​ളി​ൽ​നി​ന്ന് മെ​ബൈ​ൽ ഫോ​ണു​ക​ൾ മാ​റ്റി​വെ​ച്ച​വ​രാ​യി​രു​ന്നു നാം. ​എ​ന്നാ​ൽ, പ​ഠി​ക്കാ​നാ​യി അ​തേ മൊ​ബൈ​ലു​ക​ൾ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റാ​ൻ കോ​വി​ഡ് മ​ഹാ​മാ​രി ന​മ്മോ​ട് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​തോ​ടെ കു​ട്ടി​ക​ളു​ടെ സ്ക്രീ​നി​ൽ നോ​ക്കി​യു​ള്ള കു​ത്തി​യി​രി​പ്പ് സ​മ​യം ഇ​ര​ട്ടി​യി​ല​ധി​കം കൂ​ടി. നേ​ര​ത്തേ പ​ഠ​ന​ത്തി​നി​ട​യി​ൽ ബ്രേ​ക്ക് ടൈ​മി​ലാ​ണ് കു​ട്ടി​ക​ൾ മൊ​ബൈ​ലു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ങ്കി​ൽ ഇ​പ്പോ​ൾ മെ​ബൈ​ലി​ലെ പ​ഠ​ന​വും പ​ഠ​ന​ത്തിെൻറ വി​ര​സ​ത​യ​ക​റ്റാ​ൻ വീ​ണ്ടും മൊ​ബൈ​ലി​ങ്ങും. മൊ​ത്ത​ത്തി​ൽ സ്ക്രീ​നി​ൽ ത​ന്നെ​യാ​യി ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വി​തം.

എ​ല്ലാ​ത്തി​നും മാ​റ്റം വ​ന്നി​രി​ക്കു​ന്ന കാ​ല​ത്ത് കു​ട്ടി​ക​ളി​ലെ ശീ​ല​ങ്ങ​ൾ​ക്കും വ​ലി​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. എ​ളു​പ്പ​ത്തി​ൽ അ​വ​രെ പി​ടി​കൂ​ടു​ന്നൊ​രു ശീ​ല​മാ​ണ് മൊ​ബൈ​ൽ ഡി ​അ​ഡി​ക്​​ഷ​ൻ. സാ​ഹ​ച​ര്യ​ങ്ങ​ളും അ​നു​കൂ​ല​മാ​യ​തോ​ടെ അ​വ​ര​ത് ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ, ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​തു വ​ഴി​യൊ​രു​ക്കു​ന്ന​ത്. ത​ല​ച്ചോ​റിെൻറ പ്ര​വ​ർ​ത്ത​നം മു​ത​ൽ സ്വ​ഭാ​വ​ത്തി​ലെ വൈ​ക​ല്യം വ​രെ, കു​ട്ടി​ക​ൾ അ​വ​ര​ല്ലാ​താ​യി​പ്പോ​കാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​രി​ല്ലെ​ന്ന് ചു​രു​ക്കും.

ചെ​റി​യ കാ​ര​ണം കൊ​ണ്ടു​ത​ന്നെ ശ​ക്ത​മാ​യ ദേ​ഷ്യം പ്ര​ക​ടി​പ്പി​ക്ക​ൽ, ആ​ഹാ​ര​ത്തോ​ടു വി​ര​ക്തി, ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ലെ അ​ച്ച​ട​ക്ക രാ​ഹി​ത്യം, വി​ഷാ​ദാ​വ​സ്ഥ എ​ന്നി​വ​യെ​ല്ലാം മെ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട കു​ട്ടി​ക​ളി​ൽ പ്ര​ക​ട​മാ​ണ്. ഇ​തി​നെ നി​യ​ന്ത്രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളു​ടെ കൃ​ത്യ​മാ​യ ഇ​ട​െ​പ​ട​ൽ ത​ന്നെ​യാ​ണ് പ​രി​ഹാ​രം. കു​ട്ടി​ക​ളു​മാ​യി തു​റ​ന്നു സം​സാ​രി​ച്ച് സ്ക്രീ​ൻ​ടൈം നി​യ​ന്ത്രി​ക്കാം. കൃ​ത്യ​മാ​യി സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം മെ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കാം. അ​ധി​ക​സ​മ​യം മൊ​ബൈ​ലി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ല്ല​നി​രീ​ക്ഷ​ണ​വും സ്നേ​ഹ​ത്തോ​ടെ​യു​ള്ള പി​ന്തു​ട​ര​ലും ആ​വ​ശ്യ​മാ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ളെ കു​ട്ടി​ക​ളാ​യി വ​ള​ർ​ത്താ​ൻ നാം​ത​ന്നെ ഇ​ട​പെ​ടേ​ണ്ട​തു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.