ദുബൈ: ജീപ്പാസ് യൂഫെസ്റ്റ് സീസണ് 4െൻറ നോര്‍ത്ത് സോണ്‍ മത്സരങ്ങളില്‍ ഇന്ത്യൻ സ്കൂൾ റാസൽഖൈമ കിരീടം ചൂടി. വാശിയേറിയ പോരാട്ടമാണ് നാല് എമിറേറ്റുകള്‍ ഉള്‍ക്കൊളളുന്ന നോര്‍ത്ത് സോണില്‍ ദൃശ്യമായത്. മൂന്ന് സോണല്‍ മത്സരങ്ങളും പൂര്‍ത്തിയായതോടെ ഇനി യൂഫെസ്റ്റ് സീസണ് 4 ഗ്രാൻഡ് ഫിനാലെയുടെ വർണക്കാഴ്ചകളിലേക്ക് കടക്കുകയാണ്.
12,13 തീയതികളില്‍ അമിറ്റി സ്കൂള്‍ ഷാര്‍ജയിലാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. സൗത്ത് സോണിെലയും സെന്‍ട്രല്‍ സോണിെലയും നോര്‍ത്ത് സോണിെലയും വിജയികള്‍ ഇനിയുള്ള ദിനങ്ങളില്‍ ഗ്രാൻഡ് ഫിനാലേയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പരിശീലനത്തിലാകും.
ദേശീയദിന അവധി ദിനങ്ങളില്‍ ആയിരക്കണക്കിന് കാണികളാണ് യൂഫെസ്റ്റ് വേദികളിലേക്ക് ഒഴുകിയെത്തിയത്. ഫിനാലേ ദിനങ്ങളിലും കാഴ്ചക്കാരുടെ വലിയ പ്രാതിനിധ്യമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
തീം സോങ് പാടൂ, സമ്മാനം നേടൂ
ദുബൈ: യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളുടെ ഏറ്റവും വലിയ കലോത്സവ വേദിയായ ജീപ്പാസ് യൂഫെസ്റ്റിെൻറ മനോഹരമായ തീം സോങ് പാടി സമ്മാനം നേടാൻ വിദ്യാർഥികൾക്ക് അവസരം. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ യൂഫെസ്റ്റ് ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത തീം സോങ് പാടി മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുകയേ വേണ്ടൂ. youfestthemesong എന്ന ഹാഷ്ടാഗും ഉപയോഗിക്കുക. ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടുന്ന വിഡിയോക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.