ദുബൈ: എം.എ. യൂസുഫലി മലയാളി നന്മയുടെ ബ്രാൻഡ് അംബാസഡറാണെന്നും അദ്ദേഹം പ്രവാസജീവിതത്തിന്റെ 50 വർഷം തികക്കുമ്പോൾ ലക്ഷക്കണക്കിന് മലയാളികൾക്ക് പ്രചോദനമാണെന്നും ദുബൈ കെ.എം.സി.സി.
എഴുപതിനായിരത്തോളം പേർക്ക് ജോലി നൽകാനും അവരെ സ്നേഹത്തോടെ ചേർത്തുനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും ദേശീയദിനം തുടങ്ങിയ പരിപാടികൾക്കും മറ്റും അദ്ദേഹം അകമഴിഞ്ഞ സഹായവും സാന്നിധ്യവും നൽകിവരുന്നു. കെ.എം.സി.സിയെ ജനകീയമാക്കുന്ന പല പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെകൂടി സഹായ സഹകരണം ഉണ്ടായിട്ടുണ്ട്.
മുഴുവൻ പ്രവാസികൾക്കും അഭിമാനമായി കേരളക്കരയുടെ ഖ്യാതി ലോകം മുഴുവൻ എത്തിച്ച എം.എ. യൂസുഫലിക്ക് എല്ലാ നന്മകളും നേരുന്നതായും ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.