ദുബൈ: മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ് വിദ്യാർഥികളുടെ വഴികാട്ടിയായ സെഫിർ ഫ്യൂച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ 'ഗൾഫ് മാധ്യമ'ത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഭിരുചി പരീക്ഷ ദുബൈയിലും അൽഐനിലും ഞായറാഴ്ച നടക്കും. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളും അൽഐൻ ഒയാസിസ് സ്കൂളുമാണ് പരീക്ഷകേന്ദ്രങ്ങൾ.
ഒക്ടോബർ ഒമ്പതിന് നടക്കുന്ന അഭിരുചി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 'സാറ്റ്' എന്ന പേരിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായാണ് അഭിരുചി പരീക്ഷ. യു.എ.ഇയിൽ ദുബൈ, ഷാർജ, അൽഐൻ, അബൂദബി എന്നിവിടങ്ങളിൽ ഒക്ടോബർ 30നാണ് പരീക്ഷ. ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 2500 ദിർഹമാണ് സമ്മാനം. സെന്‍ററുകളിൽ മുന്നിലെത്തുന്ന നാലുപേർക്ക് 500 ദിർഹം വീതം സമ്മാനമായി ലഭിക്കും. ഒരാൾക്ക് ആപ്പിൾ എയർപോഡ്, മൂന്നുപേർക്ക് കമ്പ്യൂട്ടർ, ടാബ്ലെറ്റ്, പത്തുപേർക്ക് ബ്ലൂ ടൂത്ത് സ്പീക്കർ തുടങ്ങിയവയാണ് മറ്റ് സമ്മാനങ്ങൾ. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, മെന്‍റൽ എബിലിറ്റി വിഷയങ്ങളിലായിരിക്കും പരീക്ഷ. madhyamam.com/zat ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0569845095 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.