ദുബൈ: തൊഴിലാളികളുടെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തതായി യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ഇതോടെ 45 സെക്കൻഡിനുള്ളിൽ തൊഴിൽ പെർമിറ്റ് റദ്ദാക്കാനാകും.
ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറക്കുന്നതിനായി നടപ്പാക്കിയ ‘സീറോ ബ്യൂറോക്രസി’ പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാക്കിയത്. ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത സേവന അനുഭവം ഉറപ്പുവരുത്താൻ നവീകരണത്തിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ‘വർക്ക് ബണ്ടിലു’മായി എല്ലാ റദ്ദാക്കൽ രീതികളെയും സംയോജിപ്പിച്ചിരിക്കുകയാണ്. ഇതോടെ വർക്ക് പെർമിറ്റ് റദ്ദാക്കാനായി നേരത്തേ സമർപ്പിച്ചിരുന്ന രണ്ട് രേഖകൾ ഒന്നായി ചുരുങ്ങും. ഏഴ് വിഭാഗങ്ങളിലായി നടന്ന നടപടിക്രമങ്ങൾ രണ്ടായി കുറയുകയും ചെയ്യും. നടപടി പൂർത്തീകരിക്കാൻ നേരത്തേ മൂന്ന് മിനിറ്റ് എടുത്തിരുന്നത് 45 സെക്കൻഡായി കുറയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.