ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണിന്‍റെ 2022ലെ പ്രവർത്തനോദ്​ഘാടനം ഫാ. ഡോ. പി.എസ്‌. വർഗീസ്‌ നിർവഹിക്കുന്നു

സോണൽ പ്രവർത്തനം ഉദ്​ഘാടനം

അൽഐൻ: ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണിന്‍റെ 2022ലെ പ്രവർത്തനോദ്​ഘാടനം അൽ ഐൻ സെന്‍റ്‌ ഡയനീഷ്യസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടന്നു. യു.എ.ഇ സോണൽ പ്രസിഡന്‍റ്‌ ഫാ. ജോൺസൺ ഐപ്പ്‌ അധ്യക്ഷത വഹിച്ചു. നാഗാലാൻഡ്‌ എം.ജി.എം കോളജ്‌ പ്രിൻസിപ്പൽ ഫാ. ഡോ. പി.എസ്‌. വർഗീസ്‌ ഉദ്ഘാടന സന്ദേശം നല്കി.

യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്‌, റവ. ഫിലിപ്പ്‌ എം. സാമുമേൽ കോർ എപ്പിസ്കോപ്പ, ഫാ. ജോയ്സൺ തോമസ്‌, അൽഐൻ ഇടവക സെക്രട്ടറി ഷാജി മാത്യു, ജോസ്‌ മത്തായി, ഗീവർഗീസ്‌ ടി. സാം, ടിന്‍റു എലിസബത്ത്‌ മാത്യൂസ്‌ സംസാരിച്ചു. 'നഴ്സസ്‌ അവാർഡ്‌'ലഭിച്ച ബിബിൻ എബ്രഹാമിനെ അഭിനന്ദിച്ചു. റെജി ജോണിന്‌ യാത്രയയപ്പ്​ നൽകി. ഈ വർഷത്തെ പ്രവർത്തന രൂപരേഖ സോണൽ ജോയന്‍റ്‌ സെക്രട്ടറി സിബി ജേക്കബ്‌ അവതരിപ്പിച്ചു. അൽഐൻ യൂനിറ്റ്‌ സെക്രട്ടറി ഷിജിൻ ചാക്കോ സ്വാഗതവും സോണൽ സെക്രട്ടറി ബെൻസൻ ബേബി നന്ദിയും പറഞ്ഞു. 

Tags:    
News Summary - Zonal Inauguration of the activity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.