ഡൽഹിയിൽ നിന്ന്​ ദുബൈയിലേക്ക്​ പറന്ന വിമാനം കറാച്ചിയിൽ ഇറക്കി

ദുബൈ: ഡൽഹിയിൽ നിന്ന്​ ദുബൈയിലേക്ക്​ പറന്ന സ്​​പൈസ്​ ജെറ്റ്​ വിമാനം പാകിസ്താനിലെ കറാച്ചിയിൽ അടിയന്തിരമായി ഇറക്കി. ഇൻഡിക്കേറ്റർ ലൈറ്റിന്‍റെ തകരാറിനെ തുടർന്നാണ്​ നടപടിയെന്ന്​ മാധ്യമങ്ങൾ റിപ്പോറട്ട്​ ചെയ്​തു.

വിമാനം സുരക്ഷിതമായി കറാച്ചിയിൽ ഇറങ്ങിയതായും യാത്രക്കാർ സുരക്ഷിതമാണെന്നും അധികൃതർ വ്യക്​തമാക്കി. വിമാനത്തിന്‍റെ തകരാർ പറന്നുയരു​മ്പോൾ ശ്രദ്ധയിൽ പെട്ടിരിന്നില്ല. യാത്രക്കിടയിൽ മനസിലാക്കിയതോടെയാണ്​ കറാച്ചിയിലേക്ക്​ തിരിച്ചുവിട്ടത്​. പൈലറ്റ്​ അടിയന്തിരമായി ഇറക്കാൻ അനുമതി തേടുകയായിരുന്നു. യാത്രക്കാരെ ദുബൈയിലേക്ക് എത്തിക്കാൻ പകരം വിമാനം അയച്ചിട്ടുണ്ട്​. സ്​​പൈസ്​ജെറ്റ്​ വിമാന കമ്പനി വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച സ്​പൈസ്​ ജെറ്റിന്‍റെ മറ്റൊരു വിമാനം ജബൽപൂരിൽ അടിയന്തിരമായി ഇറക്കിയിരുന്നു. ഡൽഹിയിൽ നിന്ന്​ പറന്ന വിമാനത്തിന്‍റെ കാബിനിൽ തീ ക​ണ്ടെത്തിയതിനെ തുടർന്നാണ്​ അടിയന്തിരമായി ഇറക്കിയത്​.

Tags:    
News Summary - Delhi-Dubai SpiceJet flight makes emergency landing in Karachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.