ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് മൂന്നുലക്ഷത്തിലധികം പേർക്ക്. 3,17,532 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 491 പേർ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4,87,693 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. യു.എസിന് പിന്നാലെ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. കർണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. 16.41 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 19,24,051പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
9287 ആണ് രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം. 93.69 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഒരാഴ്ചയായി പ്രതിദിനം രണ്ടുലക്ഷത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 2,82,970 പേർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 15.13 ശതമാനമായിരുന്നു കഴിഞ്ഞദിവസത്തെ പോസിറ്റിവിറ്റി നിരക്ക്. ഇത് 16.41 ശതമാനമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.