ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ കോവിഡ് 19നെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി പഠനം. രോഗലക്ഷണമില്ലാത്തവരിലാണ് ഇത്.
ഭാരത് ബയോടെക് നിർമിച്ച കോവാക്സിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ ലേഖനം പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസിന്‍റെ എല്ലാ വകഭേദങ്ങളിലും കോവാക്സിൻ 70.8 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തി.
മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലെ വിവരങ്ങൾ പ്രകാരം ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രദമാണ് കോവാക്സിൻ. കോവിഡ് ഗുരുതരമായ കേസുകളിൽ 93.4 ശതമാനവും രോഗലക്ഷണമില്ലാത്തവരിൽ 63.6 ശതമാനം ഫലപ്രദമാണെന്നുമാണ് കണ്ടെത്തൽ.
ഇന്ത്യയിലെ 25ഓളം ഇടങ്ങളിൽ 25,800 പേരിലായിരുന്നു മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം. കോവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണവുമായി ബന്ധപ്പെട്ട രാജ്യത്ത് നടത്തിയ ഏറ്റവും വലിയ പരീക്ഷണമാണിതെന്ന് ഭാരത് ബയോടെക് അവകാശപ്പെട്ടു.
നംവബർ മൂന്നിനാണ് ലോകാരോഗ്യ സംഘടന േകാവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.